Your Image Description Your Image Description

ഡൽഹി : ഡല്‍ഹിയിലെ കാബിനറ്റ് സെക്രട്ടേറിയറ്റ് ഓഫീസില്‍ ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി. വിഭാഗത്തിലും ഇലക്ട്രോണിക്‌സ്/ കമ്യൂണിക്കേഷന്‍ വിഭാഗത്തിലും ഒഴിവുകൾ ഉണ്ട്.

2022, 2023, 2024 വര്‍ഷങ്ങളിലെ ഗേറ്റ് സ്‌കോര്‍ പരിഗണിക്കുന്നത്.

ശമ്പളം: 95,000 രൂപ. യോഗ്യത: എന്‍ജിനീയറിങ് / ടെക്നോളജി ബിരുദം. അല്ലെങ്കില്‍ സയന്‍സ് വിഷയങ്ങളിലോ ടെക്നിക്കല്‍/ സയന്റിഫിക് അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദം.
പ്രായം: 30 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ വയസ്സളിവ് അനുവദിക്കും.

ഗേറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി, അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. വിവിധ കേന്ദ്രങ്ങളിലായാണ് അഭിമുഖം നടക്കുക. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ചെന്നൈ ആണ് അടുത്തുള്ള അഭിമുഖകേന്ദ്രം.

അപേക്ഷ സാധാരണ തപാലില്‍ അയയ്ക്കണം. വിലാസം: Post Bag No: 001, Lodhi Road Head Post Office, New Delhi 110003. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും ക്യു.ആര്‍.കോഡ് സ്‌കാന്‍ ചെയ്യുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 21.

Leave a Reply

Your email address will not be published. Required fields are marked *