Your Image Description Your Image Description

ഡല്‍ഹി: ബലാത്സസംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ആരോപിക്കപ്പെടുന്ന സംഭവം നടന്നതിന് ശേഷം പരാതി നൽകാൻ എട്ടുവർഷമെടുത്തു എന്ന കാരണത്താൽ മാത്രം മുൻകൂർ ജാമ്യം അനുവദിക്കേണ്ടതല്ലേയെന്നാണ് സിദ്ദിഖ് ഉന്നയിക്കുന്ന ചോദ്യം.

എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിലെ കാലതാമസം വിശദീകരിക്കാനാവാത്തതും അതിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നില്ലേയെന്നും ഹർജിയിൽ സിദ്ദിഖ് ചോദിക്കുന്നു.സിദ്ദിഖിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാകും ഹാജരാവുക.

Leave a Reply

Your email address will not be published. Required fields are marked *