Your Image Description Your Image Description

കണ്ണൂർ ഗവ. ആയുർവേദ കോളജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ അലോപ്പതി വിഭാഗത്തിൽ  ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷൻ എന്നീ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ ബയോഡാറ്റയും ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും സഹിതം യഥാക്രമം സെപ്റ്റംബർ 25ന് രാവിലെ 11നും 12നും പരിയാരം ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യുവിന് ഹാജരാകണം.

പ്രസ്തുത തീയതിയിൽ ഏതെങ്കിലും കാരണങ്ങളാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയത്ത് ഇന്റർവ്യു നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0497-2800167.

Leave a Reply

Your email address will not be published. Required fields are marked *