Your Image Description Your Image Description

വണ്ടിപ്പെരിയാർ ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിനെ തുടർന്നാണ് സംഘർഷമുണ്ടായി. മാർച്ച് കഴിഞ്ഞ് മടങ്ങുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിപിഎം പ്രവർത്തകരുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് പോലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് യൂത്ത് കോൺഗ്രസിന്റെ പ്രകടനം ചൂരക്കുളത്ത് ആരംഭിച്ചത്. സംഘര് ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ് റ്റേഷന് മുന് വശത്തെ ദേശീയ പാത ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് അടച്ചിരുന്നു. സ്റ്റേഷനിലേക്ക് മാർച്ച് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ ചാടി. നേതാക്കളുടെ പ്രസംഗത്തിന് ശേഷം യൂത്ത് കോൺഗ്രസ് പോലീസിന് നേരെ തിരിഞ്ഞു. പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ തയ്യാറായില്ല. ഇതേത്തുടർന്ന് പോലീസ് അരമണിക്കൂറോളം ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാത്ത പ്രവർത്തകർ പോലീസിനുനേരെ ചെളിവാരിയെറിഞ്ഞു. വടികൾ ഉപയോഗിച്ച് പോലീസിന്റെ കവചം തകർക്കുകയും പോലീസിന് നേരെ കല്ലും വടിയും എറിയുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാംകൂട്ടത്തിൽ, ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ എന്നിവർ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചു. ഇതേത്തുടർന്ന് പ്രവർത്തകർ വണ്ടിപ്പെരിയാർ ടൗണിലേക്ക് പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *