Your Image Description Your Image Description

ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്തില്‍ ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടിക്കൂട്ടം എന്ന പേരില്‍ ലൈഫ് സ്‌കിൽ ട്രെയിനിങ് പ്രോഗ്രാമും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കാഞ്ഞിരംതുരുത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ജലജ ചന്ദ്രന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ അവകാശ സംരക്ഷണം, സുരക്ഷിതത്വം എന്നിവയില്‍ അവബോധം സൃഷ്ടിക്കുക, അവര്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വവും കടമയും വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഏകദേശം 60 ഓളം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ക്യാമ്പിൽ പങ്കെടുത്തു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അധ്യക്ഷനായി. ജില്ല ശിശു സംരക്ഷണ ഓഫീസര്‍ മിനിമോള്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം പ്രൊഫ. ഷാനവാസ്, ചെറുതന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന, അരുണിമ രഘുവരന്‍, ഹരിപ്പാട് ബ്ലോക്ക് സി.ഡി.പി.ഒ. ശ്രീലത,  ചെറുതന ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ജിനി, മേരി ഡയാന, ജില്ലാ ശിശു സംരക്ഷണ കമ്മിറ്റി ഉദ്യോഗസ്ഥര്‍, ഒ.ആര്‍.സി. ട്രെയിനര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *