Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഇന്ത്യന്‍ റോഡുകളില്‍ ഏറ്റവും സുരക്ഷിതമായ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിലെ പാരമ്പര്യം തുടര്‍ന്നു കൊണ്ട് ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ ബ്രാന്‍ഡായ ടാറ്റാ മോട്ടോഴ്‌സ് ഇന്ത്യയിലെ വാഹന വ്യവസായ മേഖലക്ക് മറ്റൊരു മാതൃക കൂടി സൃഷ്ടിച്ചിരിക്കുന്നു. കമ്പനിയുടെ ഐതിഹാസിക ഫ്‌ളാഗ്ഷിപ്പ് എസ് യു വി ആയ പുതിയ സഫാരിയും പ്രീമിയം എസ് യു വി ഹാരിയറും ഭാരത് ന്യൂ കാര്‍ അസ്സസ്‌മെന്റ് പ്രോഗ്രാം (ഭാരത്-എന്‍ സി എ പി) പ്രകാരം 5-സ്റ്റാര്‍ റേറ്റിങ്ങ് നേടുന്ന (മുതിര്‍ന്ന യാത്രക്കാര്‍ക്കും കുട്ടികളായ യാത്രക്കാര്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കുന്ന) ആദ്യത്തെ വാഹനങ്ങളായി മാറിയിരിക്കുന്നു. ഇന്ത്യയുടെ സ്വന്തം, സ്വതന്ത്ര സുരക്ഷാ പ്രകടന വിലയിരുത്തല്‍ പ്രോട്ടോക്കോള്‍ ആണ് ഭാരത്-എന്‍ സി എ പി.


വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള ഇന്ത്യയുടെ സ്വതന്ത്രവും ആത്മനിര്‍ഭരവുമായ ശബ്ദമാണ് ഭാരത്-എന്‍ സി എ പി. ആഗോള നിലവാരങ്ങളുടെ ഏറ്റവും മികച്ച ഗണത്തിൽ തന്നെ ഉള്‍പ്പെടുന്ന ഭാരത്-എന്‍ സി എ പി വാഹന റേറ്റിങ്ങ് സംവിധാനം റോഡ് സുരക്ഷയും വാഹനങ്ങളുടെ സുരക്ഷാ നിലവാരവും നിശ്ചിത നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് എത്തിക്കാന്‍ തക്കവണ്ണം രൂപം നല്‍കിയിട്ടുള്ളതാണ്. ഏറ്റവും വലിയ നേട്ടമായ 5-സ്റ്റാര്‍ റേറ്റിങ്ങ് ആദ്യമായി നേടിയിരിക്കുന്ന രണ്ട് വാഹനങ്ങളും ടാറ്റാ മോട്ടോഴ്‌സിന്റെതാണ് എന്നുള്ളതില്‍ എനിയ്ക്ക് ഏറെ സന്തോഷമുണ്ട്. ആരും കൊതിക്കുന്ന ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിനും ഇന്ത്യന്‍ റോഡുകളില്‍ ഏറ്റവും സുരക്ഷിതമായ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിലെ തങ്ങളുടെ പാരമ്പര്യം തുടര്‍ന്നും സമ്പുഷ്ടമാക്കി കൊണ്ടിരിക്കുന്നതിനും അവരെ ഞാന്‍ അഭിനന്ദിക്കുന്നു.” 
സവിശേഷമായ ഈ നേട്ടം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈവെയ്സ്  മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *