Your Image Description Your Image Description
Your Image Alt Text

മമ്മൂട്ടിയും മകനും നശിക്കണമെന്ന തരത്തിൽ പരാമർശം നടത്തി സോഷ്യൽമീഡിയയുടെ രോഷത്തിന് ഇരയായ വ്യക്തി ഒടുവിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്പോൺസ് വീഡിയോയിൽ മമ്മൂട്ടി മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടിയും മകനും നശിച്ച് പോകണമെന്നുമുള്ള ശാപവാക്കുകൾ ഒരു വ്യക്തി ചൊരിഞ്ഞത്.

പിന്നീട് ഇയാൾ മട്ടാഞ്ചേരിക്കാരനായ സനോജ് റഷീദ് എന്നയാളാണ് എന്ന് തെളിഞ്ഞിരുന്നു. സംഭവത്തിന് ശേഷം കടുത്ത വിമർശനം സനോജ് നേരിട്ടിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് സനോജ് റഷീദിന്റെ മാപ്പ് പറയുന്ന വീഡിയോയാണ്. ”ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയിൽ നടന്നതാണ്.

മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു..” – എന്ന് ഇയാൾ പറയുന്നതാണ് വീഡിയോയിലുള്ളത്. സാബു അലി മട്ടാഞ്ചേരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *