Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്.ബിജുവുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സുഹൃത്തിന്റെ ഒപ്പമാണ് താമസിക്കുന്നത്.

ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. ഇവരുടെ ഒപ്പമാണ് കൃഷ്ണജിത്തും താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ ദീപയുടെ സുഹൃത്ത് ബിജുവിന്റെ വീട്ടില്‍ ഏല്‍പ്പിച്ചത്. ആ സമയം ബിജുവിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ പേരക്കുട്ടിയെ സ്വീകരിച്ചില്ലെങ്കിലും സുഹൃത്ത് നിര്‍ബന്ധിച്ച് കുട്ടിയെ ഏല്‍പ്പിച്ച് പോയി.

Leave a Reply

Your email address will not be published. Required fields are marked *