Your Image Description Your Image Description
കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലെ പ്രോജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളുടെ താല്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
പ്രോജക്ട് ഫെലോ തസ്തികയ്ക്കുള്ള യോഗ്യത പരിസ്ഥിതി രസതന്ത്രത്തിലോ പരിസ്ഥിതി ശാസ്ത്രത്തിലോ ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദം. അഭികാമ്യ യോഗ്യത അനലിറ്റിക്കല് ഉപകരണങ്ങള് കൈകാര്യം ചെയ്യുന്നതില് പരിചയവും മൈക്രോ-പ്ലാസ്റ്റിക് വിശകലനത്തില് മുന് പരിചയവും. പ്രോജക്ട് അസിസ്റ്റന്റ് യോഗ്യത മൈക്രോ ബയോളജിയിലോ പരിസ്ഥിതി ശ്സ്ത്രത്തിലോ ഒന്നാം ക്ലാസോടുകൂടിയ ബിരുദം. അഭികാമ്യ യോഗ്യത വൈറ്റ് ലാബില് പ്രവര്ത്തി പരിചയം. രണ്ടു തസ്തികകള്ക്കും പ്രായപരിധി 2024 ജനുവരി 1 ന് 36 വയസ്സ്. പട്ടികജാതി പട്ടികവര്ഗ്ഗക്കാര്ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്ക്ക് മുന്ന് വര്ഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും.
ഉദ്യോഗാര്ത്ഥികള് ഓഗസ്റ്റ് 21 ന് രാവിലെ 10 ന് അസ്സല് സര്ട്ടിഫിക്കറ്റുകള് സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില് നടക്കുന്ന വാക്ക് ഇന് ഇന്റര്വ്യുവില് പങ്കെടുക്കണം. കൂടുതല് വിവരങ്ങള്ക്കായി www.kfri.res.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *