Your Image Description Your Image Description
Your Image Alt Text
  1. കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നിർമ്മിച്ച പപ്പാഞ്ഞിയെ മാറ്റില്ലെന്ന് സംഘാടകർ. വൈകിട്ട് സബ് കലക്ടർ സംഘാടകരുമായി ചർച്ച നടത്തും. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്ന് കെ.ജെ മാക്സി എം.എല്‍.എ വ്യക്തമാക്കി. കാർണിവൽ വേദിയിൽ അവതരണാനുമതി നിഷേധിച്ച ഗവർണറും തൊപ്പിയും എന്ന നാടകം അതേ പേരിൽ മറ്റ് വേദികളിൽ അവതരിപ്പിക്കുമെന്ന് അണിയറപ്രവർത്തകരും അറിയിച്ചിട്ടുണ്ട്.പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ തയാറാക്കിയ പപ്പാഞ്ഞിയെ കത്തിക്കാനാണ് സബ് കലക്ടർ അനുമതി നൽകിയത്. സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാൽ വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ മാറ്റണമെന്ന നിർദേശം ഇന്നലെ നൽകിയിരുന്നു. എന്നാൽ, വെളി ഗ്രൗണ്ടിലൊരുക്കിയ പപ്പാഞ്ഞിയെ മാറ്റില്ലെന്ന് സംഘാടകർ നിലപാട് വ്യക്തമാക്കി. പപ്പാഞ്ഞിയെ കത്തിക്കരുതെന്ന സബ് കലക്ടറുടെ നിർദേശത്തെ പിന്തുണച്ച് കെ.ജെ മാക്സി രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *