Your Image Description Your Image Description

 

 

കൊച്ചി: സർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികൾക്കും സർക്കാരിൻറെയും പൊതുമേഖലകളുടെയും പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും ഐടി ഇൻഫ്രാസ്ട്രക്ച്ചർ സൊല്യൂഷൻ , ഐടി മാനേജ്മെൻറ് സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനിയും ഗുജറാത്തിൽ ശ്രദ്ധേയ സാന്നിദ്ധ്യവുമായ അർമി ഇൻഫോടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 250 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഖണ്ഡ്വാലാ സെക്യൂരിറ്റീസ് ലിമിറ്റഡ്, സാഫ്രോൺ ക്യാപിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

Leave a Reply

Your email address will not be published. Required fields are marked *