Your Image Description Your Image Description

അയോധ്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം 30-ന് ഡൽഹിയിൽനിന്ന് പുറപ്പെടും. രാവിലെ 11-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20-ന് അയോധ്യയിലെത്തും. തിരികേ 12.50-ന് പുറപ്പെട്ട് 2.10-ന് ഡൽഹിയിലെത്തും. ജനുവരി 16 മുതലാകും പ്രതിദിന സർവീസ്.

നേരത്തേ 30-ന് ഡൽഹിയിൽനിന്ന് സർവീസ് തുടങ്ങുമെന്ന് ഇൻഡിഗോയും അറിയിച്ചിരുന്നു. ജനുവരി ആറുമുതലാകും വാണിജ്യ സർവീസ്. ഡിസംബർ അവസാനത്തോടെ അയോധ്യയിലെ വിമാനത്താവളം പ്രവർത്തനസജ്ജമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യുമെന്നും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *