Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: വീടിന് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ച് കടന്ന പ്രതി തിരുവനന്തപുരത്ത് പിടിയിൽ. ഉള്ളൂർ പ്ലാവിളവീട്ടിൽ ദിലീപാണ് എടത്വാ പൊലീസിന്റെ പിടിയിലായത്.

 

എടത്വാ മങ്കോട്ടചിറ ചെറുപുഷ്പം വീട്ടിൽ സുനിൽ തോമസിന്റെ സ്കൂട്ടറാണ് 21ന് രാവിലെ മോഷണം പോയത്. ഉടമയുടെ പരാതിയെ തുടർന്ന് എടത്വാ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. എടത്വാ സി.ഐ കെ.ബി. ആനന്ദബാബു, എസ്.ഐ അലക്സാണ്ടർ, സി.പി.ഒമാരായ ശ്രീകുമാർ, അലക്സ് വർക്കി, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *