Your Image Description Your Image Description
Your Image Alt Text

മും​ബൈ: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ വ​നി​ത​ക​ളു​ടെ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യെ ആ​റ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഓ​സ്ട്രേ​ലി​യ. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഓ​സ്ട്രേ​ലി​യ മു​ന്നി​ലെ​ത്തി. സ്കോ​ർ: ഇ​ന്ത്യ 50ഓ​വ​റി​ൽ 282/8. ഓ​സ്ട്രേ​ലി​യ 46.3ഓ​വ​റി​ൽ 285/4.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യെ മൂ​ന്നാം ഓ​വ​റി​ൽ പ്ര​ഹ​ര​മേ​ൽ​പി​ച്ച ഡാ​ർ​സി ബ്രൗ​ണ്‍, ഷ​ഫാ​ലി വ​ർ​മ​യെ കൂ​ടാ​രം ക​യ​റ്റി. ഓ​പ്പ​ണ​ർ യാ​സ്തി​ക ഭാ​ട്ടി​യ 64പ​ന്തി​ൽ 49 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ഓ​സീ​സ് ഇ​ന്ത്യ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു.

മ​ധ്യ​നി​ര​യി​ൽ ജ​മീ​മ റോ​ഡ്രി​ഗ​സി​ന്‍റെ​യും വാ​ല​റ്റ​ത്ത് പൂ​ജ വ​സ​ത്രേ​ക്ക​റു​ടെ​യും അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്. ഓ​സീ​സി​നു​വേ​ണ്ടി അ​ഷ്ലീ​ഗ് ഗാ​ർ​ഡ്ണ​റും ജോ​ർ​ജി​യ വെ​യ​ർ​ഹാ​മും ര​ണ്ട് വി​ക്ക​റ്റ് വീ​തവും സ്വ​ന്ത​മാ​ക്കി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സി​ന് ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ ക്യാ​പ്റ്റ​ൻ അ​ലീ​സ ഹീ​ലി​യെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ എ​ല്ലീ​സ് പെ​റി​യും ഫീ​ബി ലി​ച്ച്ഫീ​ൽ​ഡും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 148 റ​ണ്‍​സി​ന്‍റെ പ​ടു​കൂ​റ്റ​ൻ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​തു​യ​ർ​ത്തി​യ​ത്.

ലി​ച്ച്ഫീ​ൽ​ഡ് 89 പ​ന്തി​ൽ നി​ന്ന് 78 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. എ​ട്ട് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. എ​ല്ലീ​സ് പെ​റി 72 പ​ന്തി​ൽ 75 റ​ണ്‍​സും നേ​ടി.

ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി മ​ത്സ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങ​വ​രാ​ൻ ഇ​ന്ത്യ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ഫ​ല​മാ​യി. ഓ​സീ​സി​നു വേ​ണ്ടി താ​ഹ്ലി​യ മ​ഗ്രാ​ത്തും(55​പ​ന്തി​ൽ 68റ​ണ്‍​സ്) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ബെ​ത്ത് മൂ​ണി 47 പ​ന്തി​ൽ 42 റ​ണ്‍​സു​മാ​യി തി​ള​ങ്ങി​യ​പ്പോ​ൾ ഓ​സീ​സ് വി​ജ​യം അ​നാ​യാ​സ​മാ​യി.

ഇ​ന്ത്യ​ക്കു വേ​ണ്ടി രേ​ണു​ക സിം​ഗ്, പൂ​ജ വ​സ്ത്രേ​ക്ക​ർ, സ്നേ​ഹ് റാ​ണ, ദീ​പ്തി ശ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *