Your Image Description Your Image Description

ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി ചിത്രം ‘ലെവൽ ക്രോസ്’ ജൂലൈ 26 ന് തിയേറ്ററുകളിൽ എത്തും. സൂപ്പർ ഹിറ്റ് ചിത്രമായ കൂമത്തിന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രമാണിത് . ഈ ചിത്രത്തിൽ ആസിഫ് അലി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് എത്തുന്നത്. ആസിഫ് അലിയുടെ അവസാനം റിലീസ് ചെയ്ത ചിത്രമായ “തലവൻ” തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്.

പ്രേക്ഷകർ ആസിഫിന്റെ ഈ വേറിട്ട കഥാപാത്രത്തെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത് .ഇതിൽ ആസിഫ് കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ ചിത്രത്തിന് ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയു൦ ഉണ്ട് .

ലെവൽ ക്രോസ് അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് അർഫാസ് അയൂബ്. മലയാളസിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ ചിത്രം “റാം” ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിനായി എത്തുന്ന ആദ്യ മലയാള ചിത്ര൦ കൂടിയാണിത് . സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമലപോൾ , ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.

ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ഒരു വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരിക്കുകയാണ് . വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ഛായാഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം -ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ -ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം -ലിന്റ ജീത്തു. മേക്കപ്പ് -റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ -പ്രേം നവാസ്. പി ആർ ഓ -മഞ്ജു ഗോപിനാഥ് . വെഫെയറർ ഫിലിംസ് ചിത്രം ജൂലൈ 26 ന് തിയേറ്ററുകളിലെത്തിക്കും .

Leave a Reply

Your email address will not be published. Required fields are marked *