Your Image Description Your Image Description

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ വയോധികനായ പ്രതിക്ക് 18വർഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കറുകച്ചാൽ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ജോർജ് വർഗീസ് (64) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ജഡ്ജി പി.എസ് സൈമ ശിക്ഷിച്ചത്.   പിഴ അടക്കാത്ത പക്ഷം ഒന്‍പത് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.

ഇയാള്‍ 2022 – ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കറുകച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആയിരുന്ന ആർ. ശ്രീകുമാറി​െൻറ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *