Your Image Description Your Image Description

കൊച്ചി: ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ ഫീസ് തിരികെ നൽകുമെന്ന വാഗ്ദാനം ലംഘിച്ച സ്‌പോക്കൺ ഇംഗ്ലീഷ് സ്ഥാപനത്തിന് പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. കടവന്ത്രയിലെ സൈനോഷുവർ സ്ഥാപനത്തിനെതിരെയാണ് നടപടി. ആകർഷകമായ പരസ്യം നൽകുന്നവർ അത് പാലിക്കാത്തത് അധാർമികമെന്ന് കോടതി ചൂണ്ടിക്കാട്ടി. എറണാകുളം പള്ളുരുത്തി സ്വദേശിയായ കെ എ അമൃതയാണ് പരാതിയുമായി ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. എറണാകുളം കടവന്ത്രയിലെ സൈനോഷുവർ എന്ന സ്ഥാപനത്തിൻറെ ഉടമ ബീനു ബാലകൃഷ്ണനെതിരെയാണ് അമൃത പരാതി നൽകിയത്.

സമാനമായ മറ്റൊരു സംഭവത്തിൽ കവറിൽ അവകാശപ്പെടുന്ന അളവ് ബിസ്കറ്റിൽ കുറവ് വന്നതിന് പിന്നാലെ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയ്ക്ക് നിർദ്ദേശം നൽകി ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് പ്രമുഖ ബിസ്കറ്റ് കമ്പനിയായ ബ്രിട്ടാനിയയ്ക്ക് 50000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയത്. 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 50 ഗ്രാമോളം ബിസ്കറ്റിന്റെ കുറവാണ് ഉണ്ടായിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *