Your Image Description Your Image Description

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പട്ടാപ്പകൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടിൽ ( ഏറ്റുമാനൂർ എം.എച്ച്.സി കോളനിയിൽ വാടകക്ക് താമസം) എ.വി. അഷറഫിനെ (42) യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ  ഇന്നലെ രാവിലെ 11 മണിയോടെ  ഭർത്താവിന് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞുവന്നിരുന്ന മെഡിക്കൽ കോളേജി​െൻറ വരാന്തയിൽ ഇരുന്ന വീട്ടമ്മയുടെ കൈയിൽ നിന്നും വീട്ടമ്മ അൽപം മയങ്ങിയ സമയം കുട്ടിയെ എടുത്തുകൊണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.

കുഞ്ഞി​െൻറ കരച്ചിൽ കേട്ട് മാതാവ് ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ ഇയാളെ തടഞ്ഞ​ുവെയ്ക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു . തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു​.

Leave a Reply

Your email address will not be published. Required fields are marked *