Your Image Description Your Image Description
Your Image Alt Text

മറയൂർ : കാന്തല്ലൂർ മലനിരകളിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ കനത്തമഞ്ഞിൽ ഗതാഗതം നിലച്ചു.

മറയൂർ-കാന്തല്ലൂർ റോഡിൽ വെട്ടുകാട് മുതൽ കാന്തല്ലൂർ ടൗൺ വരെയുള്ള ഭാഗത്താണ് കനത്ത മഞ്ഞ് ഉണ്ടായത്. ഇവിടെ മണിക്കൂറുകൾ വാഹനങ്ങൾക്ക് സഞ്ചരിക്കാനായില്ല. ആദ്യമായിട്ടാണ് മഞ്ഞുമൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. പരിചയമില്ലാത്ത സഞ്ചാരികൾ കാഴ്ചലഭിക്കാതെ തലങ്ങും വിലങ്ങും വാഹനങ്ങൾ ഇട്ടതിനാലാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്.കാന്തല്ലൂർ സന്ദർശിക്കാനെത്തിയ സഞ്ചാരികളുടെ വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടന്നതിനാൽ ശീതകാല പഴവർഗ, പച്ചക്കറി ഫാമുകൾ, തേൻപാറ, ഭ്രമരം വ്യൂ പോയിൻറ്‌, കച്ചാരം വെള്ളച്ചാട്ടം എന്നിവ കാണാതെ നിരാശരായി മടങ്ങേണ്ടി വന്നു.

 

Leave a Reply

Your email address will not be published. Required fields are marked *