Your Image Description Your Image Description
Your Image Alt Text

പൊൻകുന്നം : കാഞ്ഞിരപ്പള്ളി കോടതിവളപ്പിൽ മുറിച്ചുമാറ്റിയ മരങ്ങളുടെ അവശിഷ്ടം കൂടിക്കിടക്കുന്നത് തടസ്സമാകുന്നു.

ചില്ലകളും വേരുകളും ഉൾപ്പെടെയുള്ള ഭാഗം കോടതിവളപ്പിൽ പലയിടത്തായി കൂനകൂട്ടിയതുമൂലം പാർക്കിങ്ങിനുള്ള ഇടങ്ങൾ നഷ്ടപ്പെട്ടു. കോടതിയിലെത്തുന്ന വാഹനങ്ങളും അഭിഭാഷകരുടെ വാഹനങ്ങളും ദേശീയപാതയോരത്താണ് ഇപ്പോൾ പാർക്കിങ്. കോടതിക്കവലയിൽ ഗതാഗതക്കുരുക്കും അപകടസാധ്യതയുമേറി.

റവന്യൂ വകുപ്പാണ് കോടതിപരിസരത്തെ അപകടസാധ്യതയുള്ള മരങ്ങൾ ലേലം ചെയ്തുകൊടുത്ത് മുറിച്ചുമാറ്റിയത്. പാർക്കിങ് ഷെഡുകളിലേക്ക് കയറാനാവാത്തവിധം കൂട്ടിയിട്ട ചില്ലകൾ നീക്കം ചെയ്തില്ല. ഉണങ്ങിയ ചില്ലകളും ഇലകളും തീപിടിത്തത്തിനും കാരണമാകും. വഴിയോരത്ത് മതിലിനോട് ചേർന്നുള്ള ഭാഗത്ത് ആരെങ്കിലും തീയിട്ടാൽ അത് കോടതിവളപ്പിലേക്ക് പടർന്നുപിടിക്കാൻ സാധ്യതയേറെയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *