Your Image Description Your Image Description
Your Image Alt Text

 

മാനവീയം വീഥിയിൽ ക്യാമറ സഹിതം സ്‌മാർട്ട് വേസ്റ്റ് കളക്ഷൻ ബിൻ സ്ഥാപിച്ചു. ബെംഗളൂരുവിലെ നോവൽറ്റി സൊല്യൂഷൻസ് എന്ന കമ്പനിയാണ് പുതിയ ബിൻ സ്ഥാപിച്ചത്, മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ക്യാമറ ഘടിപ്പിച്ച സ്‌മാർട്ട് വേസ്റ്റ് ഡിസ്‌പോസൽ ബിന്നും ഇതിന്റെ സവിശേഷതയാണ്.

ഭക്ഷണാവശിഷ്ടങ്ങൾ അതിൽ നിക്ഷേപിക്കാൻ കഴിയില്ല. പ്ലാസ്റ്റിക് പേപ്പർ കപ്പുകൾ പോലുള്ള അജൈവ മാലിന്യങ്ങൾ മാത്രമേ ഉപേക്ഷിക്കാൻ കഴിയൂ. പരീക്ഷണാടിസ്ഥാനത്തിലാണ് കമ്പനി ബിൻ സ്ഥാപിച്ചിരിക്കുന്നത്. മാലിന്യം വലിച്ചെറിയാൻ ദ്വാരം തുറക്കാനും അടയ്ക്കാനും ഓട്ടോമാറ്റിക് സെൻസർ ഉപയോഗിക്കുന്നു. വിവിധ സ്ഥലങ്ങളിലേക്ക് തിരിയുന്ന ക്യാമറ മുകളിൽ സ്ഥാപിച്ചിട്ടുണ്ട്. കമ്പനിയുടെ കൺട്രോൾ റൂമിൽ ഇത് വിദൂരമായി കാണാൻ കഴിയും. ക്യാമറ ശബ്ദവും കൃത്യമായി പകർത്തും. ഫോണുകൾ ചാർജ് ചെയ്യാൻ നാല് യുഎസ്ബി പോർട്ടുകൾ ഉണ്ട്.ഇതിൽ രണ്ട് എൽഇഡി സ്ക്രീനുകളും ഉണ്ട്. ഇതിൽ പരസ്യം നൽകി വരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം.

മാലിന്യം നീക്കം ചെയ്യുന്നതിനും ബിൻ വൃത്തിയാക്കുന്നതിനും കമ്പനി തന്നെയാണ് ചുമതല. ബിന്നിനും രണ്ടര ലക്ഷം രൂപ വരെ വില വരും. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിക്കുന്നതിനായി കമ്പനി കോർപറേഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ, നഗരസഭാ ഭരണസമിതി ഇതിന് അനുകൂലമല്ല.

Leave a Reply

Your email address will not be published. Required fields are marked *