Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തില്‍ സിക്ക് ലീവുമായി ബന്ധപ്പെട്ട രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച കേസിൽ ഒരാൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്‌ടർ, കള്ളപ്പണവും വ്യാജ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ഡിപ്പാർട്ട്മെന്‍റ്, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് നടത്തിയ നീക്കത്തിലാണ് അറസ്റ്റ്.

വിദേശത്തുള്ള രണ്ട് വ്യക്തികളുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് സിക്ക് ലീവ് രേഖകൾ വ്യാജമായി ഉണ്ടാക്കിയതിനാണ് ഇയാളെ പിടികൂടിയത്. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഇയാളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തിയിരുന്നു. കടല്‍ മര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാ ഹാഷിഷ് ആണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്.
വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

 

Leave a Reply

Your email address will not be published. Required fields are marked *