Your Image Description Your Image Description

കണ്ണൂർ : വേനൽ മഴ കൂടിയതോടെ മാർച്ച്‌ 1 മുതൽ മേയ്‌ 22 വരെയുള്ള കണക്കുപ്രകാരം 273 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 272.9 മില്ലീമീറ്റർ മഴ. ഏപ്രിൽ അവസാനിക്കുമ്പോൾ 62% മഴക്കുറവ് . ഈ മാസം 220.3 മില്ലീമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്.66 ശതമാനമാണ് അധിക മഴ. ലഭിച്ചത് തിരുവനന്തപുരം (325 മില്ലീമീറ്റർ), പത്തനംതിട്ട ( 294മില്ലീമീറ്റർ) ജില്ലകളിലാണ്. കുറവ് കാസർകോട് (136 മില്ലീമീറ്റർ), വയനാട് (163 മില്ലീമീറ്റർ) ജില്ലകളിൽ.കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചു. എന്നാൽ, ഇടുക്കി ജില്ലയിൽ 34% കുറവ് മഴയാണ് കിട്ടിയത്

Leave a Reply

Your email address will not be published. Required fields are marked *