Your Image Description Your Image Description

ഏപ്രില്‍ 28 ന് തിയേറ്ററില്‍ റിലീസ് ചെയ്ത വിശാല്‍ നായകനായ ‘രത്നം’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത് . റീലിസ് ചെയ്യാൻ കഴിയാതെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിലാണ് ‘രത്നം’ റീലിസ് ചെയ്തത് . തമിഴ് ഒറിജിനല്‍ പതിപ്പിനൊപ്പം തെലുങ്ക് വേര്‍ഷനും ഒടിടിയിലുണ്ട്.

വിശാല്‍ നായകനായ ‘രത്നം’ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്ററുടമകളുമായി തര്‍ക്കം നിലനിൽക്കുന്നുണ്ടായി . അതേസമയം രത്നത്തിന്റെ റിലീസ് തടയാൻ മനപൂര്‍വം ശ്രമിക്കുന്നുവെന്നും അത് തെളിക്കുന്ന തെളുവുകൾ തന്റെ കയ്യിലുണ്ടെന്നുമുന്നയിച്ചായിരുന്നു കഴിഞ്ഞ മാസം താരം രംഗത്തെത്തിയത്. അതിന് പിന്നാലെ രത്നത്തിന്റെ ബുക്കിംഗ് ഒഴിവാക്കാൻ അസോസിയേഷൻ തീരുമാനിച്ചത് ഒരു അജ്ഞാതന്റെ കത്ത് വഴി താന്‍ അറിഞ്ഞുവെന്നും. അസോസിയേഷൻ അംഗങ്ങള്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നുമായിരുന്നു വിശാ‍ല്‍ പറഞ്ഞത് ഇവർക്ക് തിരിച്ചടിയായി . ഇവർ അഴിമതി നടത്തുകയാണെന്നും വിശാൽ ആരോപിക്കുന്നുണ്ട് . ഇതിന് ശേഷമാണ് തിയേറ്റര്‍ റിലീസിനെത്തിയത്. എന്നാല്‍ പ്രതീക്ഷ പോലെ ചിത്രം ബോക്സ് ഓഫീസില്‍ വിജയിച്ചില്ല.

ഇന്ത്യയില്‍ നിന്ന് ആദ്യ വാരം 15.5 കോടി കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ 87 ശതമാനം ഇടിവാണ് സിനിമയിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇന്ത്യയില്‍ നിന്ന് രണ്ടാം വാരം നേടാനായത് വെറും രണ്ട് കോടി . ആദ്യ രണ്ട് ആഴ്ചകളില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 50 ലക്ഷം മാത്രമായിരുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *