Your Image Description Your Image Description

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം മെയ് 15ന് നടക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. എസ്. എസ്. യു. എസ്. സെന്റർ ഫോർ ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം യു. ജി. സിയുടെ കൺസോർഷ്യം ഓഫ് എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ പ്രൊഫ. ജഗത് ഭൂഷൻ നദ്ദ നിർവ്വഹിക്കും. രാവിലെ 10.30ന് സർവ്വകലാശാലയുടെ മീഡിയ സെന്ററിൽ ചേരുന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരിക്കും. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. പി. വി. രാമൻകുട്ടി, പ്രൊഫ. സി. എം. മനോജ്കുമാർ, രജിസ്ട്രാർ പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ, സർവ്വകലാശാലയുടെ ഓൺലൈൻ ലേണിംഗ് സെന്റർ ഡയറക്ടർ പ്രൊഫ. ടി. ആർ മുരളീകൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. എം. എൻ. ബാബു എന്നിവർ പ്രസംഗിക്കും. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം, സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് – ആയുർവേദ എന്നിവയാണ് സർവ്വകലാശാലയിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ കോഴ്സുകൾ. ഈ കോഴ്സുകളിൽ ചേരുവാൻ പ്രായപരിധിയില്ല, വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *