Your Image Description Your Image Description

യുകെയിലെ വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് 2024 ജൂണില്‍ എറണാകുളത്ത് നടക്കും. ജൂണ്‍ 06 മുതല്‍ 08 വരെ ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖങ്ങള്‍. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹബിലറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്സിംഗ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം.

ഇതോടൊപ്പം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ OET ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in, rcrtment.norka@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

ഐഇഎൽടിഎസ്/ഒഇടി, സിബിടി, എൻഎംസി അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീഇന്‍ബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യു.കെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. എൻഎംസി രജിസ്ട്രേഷന് മുന്‍പ് 25,524 പൗണ്ടും NMC രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (£28,834 – £35,099) 5,199 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും.

വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‍സൈറ്റുകളില്‍ ലഭിക്കും. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *