Your Image Description Your Image Description

കോൺഗ്രസ് അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം കോൺഗ്രസ് എടുത്തിട്ടില്ല. പല നേതാക്കളും ഇതിൽ തങ്ങളുടെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകസമിയംഗവും എംപിയുമായ ശശി തരൂർ.

ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ കോൺഗ്രസിന് സമയം നൽകണമെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍­ഗ്ര­സിന് സി­പി­എ­മ്മി­ന്‍റെയും ബി­ജെ­പി­യു­ടെയും പ്ര­ത്യ­യ­ശാ­സ്­ത്ര­മല്ല. ഈ ​വി­​ഷ­​യ­​ത്തി​ല്‍ സി­​പി­​എ­​മ്മി­​ന് മ­​ത­​വി­​ശ്വാ­​സ­​മി​ല്ലാ­​ത്ത­​തി​ല്‍ അ­​വ​ര്‍­​ക്ക് വേ­​ഗ­​ത്തി​ല്‍ തീ­​രു­​മാ­​ന­​മെ­​ടു­​ക്കാൻ കഴിയും. എന്നാൽ കോൺഗ്രസിന് തീരുമാനമെടുക്കാൻ സമയം വേണമെന്നും തരൂർ പ്രതികരിച്ചു.

അതേസമയം ദേശീയ നേതൃത്വമാണ് ഇതിൽ തീരുമാനം എടുക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. കേരളത്തിൻറെ അഭിപ്രായം ഇക്കാര്യത്തിൽ ചോദിച്ചാൽ അത് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളാ ഘടകത്തിന്റെ നിലപാട് കോൺഗ്രസ് അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കരുതെന്നാണെന്ന് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരൻ പറഞ്ഞതിലും അദ്ദേഹം പ്രതികരിച്ചു. മുരളീധരൻ എന്തിൻറെ അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു. സമസ്തക്ക് അവരുടെ നിലപാട് പറയാൻ അവകാശമുണ്ടെന്നായിരുന്നു വെന്നും സുധാകരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *