Your Image Description Your Image Description

കൽപ്പറ്റ: മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ഭർത്താവിനെ മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി നെടുമ്പാല പുല്ലത്ത് വീട്ടിൽ എ.പി. അഷ്റഫ്(50)നെയാണ് എസ്.ഐ. പി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തമിഴ്നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസിച്ചുവരുകയായിരുന്ന ഇയാളെ ബുധനാഴ്ച കോട്ടക്കലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മാർച്ച് എട്ടിനായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ഭാര്യയെ കൈകൊണ്ട് മർദിക്കുകയും ചാക്കിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി ഷോൾഡറിൽ മുറിവേൽപ്പിക്കുകയുമായിരുന്നു.

തടയാൻ ശ്രമിച്ച മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്.സി.പി.ഒമാരായ സുനിൽ, ഷമീർ, സി.പി.ഒ വിപിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *