Your Image Description Your Image Description

 

കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ. നാദാപുരം മേലേകൂടത്തിൽ രാഘവനാണ് തന്റെ ‘പൂട്ട് ദുരിതത്തിന്’ പരിഹാരം കാണാനാകാതെ പൊലീസിൽ പരാതിയുമായെത്തിയത്. ഇരങ്ങണ്ണൂർ മഹാശിവക്ഷേത്ര പരിസാരത്ത് തയ്യലും പൂജാസാധനങ്ങളുടെ വിൽപനയും നടത്തുന്ന ചെറിയ ഒരു കടയാണ് ഇദ്ദേഹത്തിന്റേത്. കഴിഞ്ഞ അഞ്ച് വർഷമായി കട പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈയിടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

രാത്രിയുടെ മറവിൽ എത്തി കടയുടെ പൂട്ടിനുള്ളിൽ പശ, പെയിന്റ് പോലുള്ള വസ്തുക്കൾ ഒഴിച്ച് തുറക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് രാഘവൻ പറയുന്നു. ആരാണെന്നോ എന്തിനാണെന്നോ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ട് മാസത്തിനിടെ ഒൻപത് തവണയാണ് ഇത്തരത്തിൽ പൂട്ട് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ചെളിയും പെയിന്റും ഒഴിച്ച് കട വൃത്തികേടാക്കുകയും ചെയ്തു. കടയിലേക്ക് വൈദ്യുതി കണക്ഷനായി സ്ഥാപിച്ച മെയിൻ സ്വിച്ച് യൂണിറ്റും ഫ്യൂസുകളും മറ്റും നശിപ്പിക്കാറുണ്ടെന്നും രാഘവൻ പറയുന്നു. ദുരിതം അസഹ്യമായതിനെ തുടർന്ന് രാഘവൻ നാദാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *