Your Image Description Your Image Description

 

 

കൊച്ചി: ബാങ്കിംഗ് മേഖലയുടെ വര്‍ധിച്ചുവരുന്ന തൊഴില്‍ സാധ്യതകള്‍ മുന്‍നിര്‍ത്തി കൊടാക് മഹീന്ദ്ര ബാങ്ക് ബിഎഫ്എസ്‌ഐ മണിപ്പാല്‍ അക്കാദമിയുമായി കൈകോര്‍ക്കുന്നു. ബാങ്കിംഗ് മേഖലയ്ക്കാവശ്യമായ കഴിവുകളോടെ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന കൊടാക്ക് നെക്സ്റ്റ് ജെന്‍ ബാങ്കേര്‍സ് പ്രോഗ്രാം യുവാക്കള്‍ക്ക് ബാങ്കിംഗ് മേഖലയിലെ ആകര്‍ഷകമായ കരിയറാണ് യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 12 മാസത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് കോഴ്‌സിലൂടെ ബാങ്കിംഗ് മേഖലയില്‍ തൊഴില്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് കൊടാക്ക് മഹീന്ദ്ര ബാങ്കില്‍ ബ്രാഞ്ച് റിലേഷന്‍ഷിപ്പ് മാനേജര്‍ (ഡെപ്യൂട്ടി മാനേജര്‍) തസ്തികയില്‍ ഉറപ്പായ ജോലി സാധ്യതയും ലഭിക്കും.

ബംഗളൂരുവിലെ ബിഎഫ്എസ്ഐ മണിപ്പാല്‍ അക്കാദമിയുടെ ക്യാംപസില്‍ 4 മാസത്തെ റെസിഡന്‍ഷ്യല്‍ ക്ലാസ് റൂം ട്രെയിനിംഗും തുടര്‍ന്ന് 2 മാസത്തെ ഓണ്‍ ദ ജോബ് ട്രെയിനിംഗും പിന്നീട് കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഇന്ത്യയിലെ ഏതെങ്കിലും ഒരു ബ്രാഞ്ചില്‍ 6 മാസത്തെ ഇന്റേണ്‍ഷിപ്പും ഉള്‍പ്പെട്ടതാണ് കോഴ്സ്. കസ്റ്റമര്‍ റിലേഷന്‍സിന്റെ എല്ലാ മേഖലകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ഉറപ്പാക്കുന്നതാണ് കരിക്കുലം. ബാങ്കിംഗ് മേഖലയിലെ വിദഗ്ധരാണ് പരിശീലനം നല്‍കുന്നതും. കോഴ്സ് പൂര്‍ത്തിയാക്കാനാവശ്യമായ സാമ്പത്തിക സഹായവും കൊടാക്ക് മഹീന്ദ്ര ബാങ്ക് നല്‍കും.

കോഴ്സില്‍ ചേരുവാനുള്ള അപേക്ഷയും മറ്റു വിവരങ്ങളും കൊടാക്ക് മഹീന്ദ്ര ബാങ്കിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. https://www.kotak.com/en/about-us/careers/nextgen-apply-now.html എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം

യോഗ്യത

1. ഏതെങ്കിലും വിഷയത്തില്‍ ബിരുദം

2. ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷ ഡിഗ്രീ/ പിജി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

3.പ്രായ പരിധി – 27 വയസ്സ്

4. ബിഎസ്സി/ബിഇ/ബിടെക് ബിദുദധാരികള്‍ക്ക് ചുരുങ്ങിയത് 60% മാര്‍ക്ക് നിര്‍ബന്ധം

5.മറ്റ് വിഷയങ്ങളിലെ ബിരുദധാരികള്‍ക്ക് ചുരുങ്ങിയത് 50% മാര്‍ക്ക് നിര്‍ബന്ധം

Leave a Reply

Your email address will not be published. Required fields are marked *