Your Image Description Your Image Description

 

കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ എൽഡിഎഫ് പരസ്യത്തിൽ വിശദീകരണവുമായി പത്രം എംഡി ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്.സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയിൽ പ്രവർത്തകർ വീഴരുത്.പത്രത്തിന്റെ പൊതുമുഖം നിലനിർത്താനാണ് മുന്നണികളുടെ പരസ്യം നൽകാൻ തീരുമാനിച്ചത്.

എൽഡിഎഫ് പരസ്യം ബുക്ക് ചെയ്തത് യുഡിഎഫിനെ അറിയിച്ചിരുന്നു.എന്നാൽ യുഡിഎഫ് പരസ്യം തന്നില്ല.ഇതാണ് തെറ്റിദ്ധാരണ ഉണ്ടാകാൻ കാരണം.ചിലർ സുപ്രഭാതത്തിനെതിരെ വിഷം തുപ്പി നടക്കുന്നു.ഇതു കൊണ്ട് സമസ്തയെയും സുപ്രഭാതത്തേയും തകർക്കാൻ അവില്ല.ലീഗിനും സമസ്തയക്കും ഇടയിൽ വിഭാഗീയത വളർത്താൻ സാധിച്ചേക്കും..അത് ആരുടെ താൽപര്യമാണെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *