Your Image Description Your Image Description

കന്യാകുളങ്ങരയിലെ ഹോട്ടലിൽ ബുധനാഴ്ച രാത്രി വൈകി മോഷണം. 6000 രൂപയും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും പത്ത് കുപ്പി ശീതളപാനീയങ്ങളും അജ്ഞാതൻ കൈക്കലാക്കിയെന്നാണ് റിപ്പോർട്ട്.

രാവിലെ ഹോട്ടലുടമ കട തുറക്കാനെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹോട്ടലിന്റെ അടുക്കളയിൽ നിന്ന് കത്തി ഉപയോഗിച്ചാണ് കള്ളൻ സേഫും അലമാരയും തുറന്നതെന്നാണ് റിപ്പോർട്ട്. വെഞ്ഞാറമ്മൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *