Your Image Description Your Image Description

 

പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാൽപ്പത് ലക്ഷം രൂപയുമായി രണ്ടുപേർ പാലക്കാട് പിടിയിൽ. ഇവരിൽ നിന്നായി 40 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്രക്കാരായ വിശാൽ ബിലാസ്ക്കർ (30), ചവാൻ സച്ചിൻ (32) എന്നിവരാണ് വാളയാറിലും ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിൻറെ പിടിയിലായത് . രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം ധരിച്ച് അതിന് മുകളിലായി ബനിയൻ ധരിച്ചാണ് ഇവർ പണം കടത്തിയിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്.

ബനിയൻറെ അടിയിൽ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്നും പട്ടാമ്പിയിലേക്ക് ബസിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. കുഴൽ പണം കടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്നും പൊലീസ് പറഞ്ഞു. ആർക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന കാര്യം ഉൾപ്പെടെ അന്വേഷിച്ചുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *