Your Image Description Your Image Description

വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. അനധികൃതമായി വായ്പകൾ അനുവദിക്കുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നതുമായ ആപ്പുകളുടെ പരസ്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ആപ്പുകളുടെ പരസ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നില്ലെന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉറപ്പു വരുത്തണമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമവിരുദ്ധമായി പ്രചരിക്കുന്ന വായ്പാ ആപ്പുകളുടെ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുകയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഉപയോക്താക്കളെ തട്ടിപ്പിനിരയാക്കുന്ന വ്യാജ ആപ്പുകൾക്ക് തടയിടണമെന്ന് ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോട് അടുത്തിടെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *