Your Image Description Your Image Description

തിരുവനന്തപുരം:  സാമൂഹിക നിയമാവബോധ പരിപാടിയായ മറ്റൊലിയുടെ സംസ്ഥാന തല ഉദ്ഘാടനം നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നാളെ (ഡിസംബർ 28) നിർവഹിക്കും. തിരുവനന്തപുരം വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ രാവിലെ 10 മണിക്ക് നടക്കുന പരിപാടിയിൽ നിയമ സെക്രട്ടറി കെ ജി സനൽ അദ്ധ്യക്ഷത വഹിക്കും.

അഡീഷണൽ നിയമ സെക്രട്ടറി എൻ ജ്യോതി,കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ.ബി ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറി കെ പ്രസാദ് എന്നിവർ സംബന്ധിക്കും. ഇന്ത്യൻ ഭരണഘടനയും പ്രധാന ക്രിമിനൽ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി ഗവ. പ്ലീഡർ രശ്മിത രാമചന്ദ്രനും, സ്ത്രീ ശാക്തീകരണത്തിൽ പ്രത്യേക നിയമങ്ങൾ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ കേരള ഹൈക്കോടതി സീനിയർ ഗവ. പ്ലീഡർ അഡ്വ. പ്രീത കെ കെ യും ക്ലാസുകൾ നയിക്കും.

നിയമ വകുപ്പിന്റെ ഔദ്യോഗിക ഭാഷ-പ്രസിദ്ധീകരണസെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടിസംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജീവനക്കാരും പ്രവർത്തകരും ക്ലാസിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *