Your Image Description Your Image Description

 

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ലഹരി മരുന്നുമായി യുവാവിനെ പിടികൂടിയെന്ന് എക്‌സൈസ്. 4.4 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും സഹിതം ഇടക്കുന്നം സ്വദേശി മുഹമ്മദ് അസറുദീൻ എന്ന യുവാവിനെയാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ സുരേഷ് പി കെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മനോജ് ടി ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കുമാർ കെ എൻ, നിമേഷ് കെ എസ്, വിശാഖ് കെ വി, രതീഷ് ടി എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സമീന്ദ്ര എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മധു കെ ആർ എന്നിവരും പങ്കെടുത്തു.

എറണാകുളം പാലാരിവട്ടത്ത് 90.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കസ്റ്റഡിയിലെടുത്തതായും എക്‌സൈസ് അറിയിച്ചു. കണയന്നൂർ പൂണിത്തുറ സ്വദേശി തോമസ് റെനിയാണ് അനധികൃത വിൽപനയ്ക്ക് സൂക്ഷിച്ചിരുന്ന മദ്യവുമായി അറസ്റ്റിലായത്. എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി എം മനൂപ് നേതൃത്വം നൽകിയ പരിശോധന സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ടി എൻ അജയകുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ ആർ സുനിൽ, പ്രിവന്റിവ് ഓഫീസർ കെ കെ അരുൺ, സിവിൽ എക്‌സൈസ് ഓഫീസർ ഉണ്ണിക്കുട്ടൻ പി എ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അമ്പിളി എം എ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺ പി സി എന്നിവരും പങ്കെടുത്തു.

ഇടുക്കിയിലും അനധികൃത മദ്യ വിൽപനയ്ക്ക് സൂക്ഷിച്ച 40 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയെന്ന് എക്‌സൈസ് അറിയിച്ചു. ഉടുമ്പൻചോല കൽകൂന്തൽ സ്വദേശി ബിബിൻ എന്നയാളെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. സ്പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ നെബു എ.സി നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഷിജു പി കെ, സിവിൽ എക്‌സൈസ് ഓഫീസർ ആൽബിൻ ജോസ്, അശ്വതി വി, ഡ്രൈവർ ശശി പി കെ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *