Your Image Description Your Image Description

 

സിവിൽ സർവീസ് പരീക്ഷകളെഴുതാനായി പലരും പല കോച്ചിങ് സെന്ററുകളിലും പോയി പഠിക്കാറുണ്ട്. കാരണം രാജ്യത്തെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നാണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ. യുപിഎസ്‌സി ഉദ്യോഗാർത്ഥികളെ പരീക്ഷയ്‌ക്ക് തയ്യാറാക്കുന്നത് അധ്യാപകർക്ക് പോലും വലിയ വെല്ലുവിളിയാണ്. ഇങ്ങനെയുള്ള അവസ്ഥയിൽ യുപിഎസ്‌സി ഉദ്യോഗാർത്ഥികളെയും പഠിപ്പിക്കുന്ന ഒരു ഏഴ് വയസുകാരൻ ഉണ്ടെന്ന് പറഞ്ഞാൽ ആർക്കായാലും അത്ഭുതം തോന്നും. ഉത്തർപ്രദേശിലെ വൃന്ദാവൻ സ്വദേശിയായ ഗുരു ഉപാധ്യായ ആണ് യുപിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് വരെ പഠിപ്പിച്ച് കൊണ്ട് രാജ്യമാകെ ശ്രദ്ധ നേടിയിരിക്കുന്നത്.

‘ഗൂഗിൾ ഗുരു’ എന്ന പേരിലാണ് ഏഴു വയസുകാരൻ ഇപ്പോൾ അറിയപ്പെടുന്നത്. കൂടാതെ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ​ഗുരു തൻ്റെ പേര് എഴുതി ചേർത്തു. അയോധ്യ രാമജന്മഭൂമി ക്ഷേത്ര അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസ് അടുത്തിടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സർട്ടിഫിക്കറ്റ് നൽകി ഗുരുവിനെ ആദരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രഭാഷകൻ എന്ന നിലയിലും അദ്ദേഹം ഗുരുവിനെ പ്രശംസിച്ചു.

ഗുരുവിൻ്റെ പിതാവ് അരവിന്ദ് കുമാർ ഉപാധ്യായ ആണ് തൻ്റെ മകൻ യുപിഎസ്‌സി പരീക്ഷയുടെ 14 വിഷയങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലും പഠിപ്പിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. മകൻ്റെ ഓർമശക്തിയെക്കുറിച്ചുള്ള കൗതുകകരമായ ഒുരു കാര്യവും അരവിന്ദ് പറഞ്ഞു. ശിശുവായിരുന്ന സമയത്ത് 60 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയാനുള്ള ​ഗുരുവിന് ഉണ്ടായിരുന്നു. മാത്രമല്ല, ആ രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ തിരിച്ചറിയാനും അവന് സാധിച്ചിരുന്നുവെന്ന് അരവിന്ദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *