Your Image Description Your Image Description

 

നെതർലാൻഡ്സിൽ 28 -കാരിയായ യുവതി ദയാവധത്തിലൂടെ മരിക്കാൻ തീരുമാനിച്ച വാർത്തയാണ് ഇപ്പോൾ ലോകത്താകെ ചർച്ചയാകുന്നത്. സൊറായ ടെർ ബീക്ക് എന്ന യുവതിയാണ് ദയാവധം തിരഞ്ഞെടുക്കാൻ പോകുന്നത്. ശാരീരികമായി യാതൊരു പ്രശ്നങ്ങളും ഇവർക്കില്ല. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി കടുത്ത മാനസിക അസ്വസ്ഥതകൾ യുവതിക്കുണ്ടായിരുന്നു.

വിഷാദം, ഓട്ടിസം, ബോർഡർ‍ലൈൻ പേഴ്സണാലിറ്റി തുടങ്ങിയ പ്രശ്നങ്ങളോടൊക്കെ വളരെ വർഷങ്ങളായി പോരാടുകയായിരുന്നു യുവതി. കാമുകനും പെറ്റുകൾക്കും ഒപ്പം കഴിഞ്ഞു, പറ്റാവുന്ന ചികിത്സയൊക്കെ ചെയ്തു, എന്നിട്ടും വിഷാദം മാറിയില്ല എന്നും മാനസികമായ അസ്വസ്ഥതകൾ യുവതിയെ പിന്തുടരുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇനി പ്രത്യേകം ചികിത്സകളൊന്നും ഇല്ല എന്ന് ഡോക്ടർ കൂടി പറഞ്ഞതോടെയാണ് യുവതി മരിക്കാൻ തീരുമാനമെടുത്തത്. മെയ് മാസത്തിൽ യുവതിയുടെ വീട്ടിൽ വച്ച് തന്നെയാവും ദയാവധം നടക്കുക എന്നും ആ സമയത്ത് കാമുകൻ കൂടെയുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *