Your Image Description Your Image Description

 

ഡൽഹി: ഡൽഹിയിലെ കശ്മീരി ഗേറ്റ് മേഖലയിലെ പ്രമുഖ ഭക്ഷണ ഇടങ്ങളിലൊന്നിലേക്ക് അമിത വേഗതയിലെത്തിയ മെഴ്സിഡസ് എസ് യു വി ഇടിച്ച് കയറി ആറ് പേർക്ക് പരിക്ക്. ഫത്തേ കച്ചോരി എന്ന ലഘു ഭക്ഷണ ശാലയിലേക്കാണ് ആഡംബര വാഹനം ഇടിച്ച് കയറിയത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. സാധാരണ നിലയിൽ കടയുടെ പ്രവർത്തനം മുന്നോട്ട് പോവുന്നതിനിടെ ബെൻസ് കാർ കുതിച്ചെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

നോയിഡ സ്വദേശിയായ 36കാരനാണ് കാർ ഓടിച്ചിരുന്നത്. പരാഗ് മൈനി എന്ന 36കാരനും ഭാര്യയുമായിരുന്നു കാറിലുണ്ടായിരുന്നത്. പ്രാഥമിക ലക്ഷണങ്ങൾ അനുസരിച്ച് കാർ ഡ്രൈവർ മദ്യപിച്ചിരുന്നില്ലെങ്കിലും ഇയാളുടെ രക്ത സാംപിളുകൾ പൊലീസ് ശേഖരിച്ചു. ഇയാള ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആളുകൾ കടയിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മെഴ്സിഡസ് കാർ പാഞ്ഞെത്തിയത്. കടയുടെ മുന്നിലെ തട്ട് ഇടിച്ച് തെറിപ്പിച്ച കാർ ഭിത്തിയിലിടിച്ചാണ് നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *