Your Image Description Your Image Description

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പേരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ഐസകിനോട് ജില്ലാ കളക്ടർ വിശദീകരണം തേടി . മൂന്ന് ദിവസത്തിനകം പരാതിയിൽ വിശദീകരണം നൽകാനാണ് തോമസ് ഐസകിന് കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.

കുടുംബശ്രീ വായ്പാ വാഗ്ദാനം, കെ ഡിസ്‌ക് വഴി തൊഴിൽദാന പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് ജില്ലാ കളക്ടർ വിശദീകരണം തേടിയത് . അതേസമയം, തോമസ് ഐസകിനോട് ജില്ലാ കളക്ടർ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ പ്രതികരിച്ചു.

മുൻപും തോമസ് ഐസക് ചട്ടലംഘനം കാണിച്ചെന്നാരോപിച്ച് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. അതേസമയം, തോമസ് ഐസകിനെതിരെ ഉയർന്ന ആരോപണങ്ങൾ എൽഡിഎഫ് നിഷേധിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *