Your Image Description Your Image Description

എങ്ങനെയും കൂടുതൽ സീറ്റുകൾ നേടുക യെന്ന ഒറ്റ ലക്ഷ്യമേയുള്ളു കോൺഗ്രസ്സിന് . അതിനായി ആരെ വേണമെങ്കിലും മത്സരിപ്പിക്കും . ഇപ്പോൾ കിട്ടുന്ന വിവരമനുസരിച്ചു ബോളിവുഡ് നടിയെ വരെ രംഗത്തിറക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്സ് .

ബിഹാറിലെ ഭഗൽപൂരിലാണ് ബോളിവുഡ് നടി നേഹ ശർമ്മ മത്സരിക്കാനൊരുങ്ങുന്നത് . നേഹയുടെ പിതാവും കോൺഗ്രസ് നേതാവുമായ അജയ് ശർമ്മയാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ഭഗൽപൂരിലെ എംഎൽഎ കൂടിയാണ് അജയ് ശർമ്മ .

ഇമ്രാൻ ഹാഷ്മിക്കൊപ്പം ‘ക്രൂക്ക്’ എന്ന ചിത്രത്തിലൂടെയാണ് നേഹ ബോളിവുഡിൽ എത്തിയത്. സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവെൻസർ കൂടിയാണ് താരം. 36 വയസ്സു കാരിയായ ഇവർക്ക് 21 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.

അതേസമയം യു പി യിൽ മത്സരിക്കാൻ രാഹുൽഗാന്ധിയും പ്രിയങ്കയും ഭയക്കുന്നുവെന്നാണ് പുറത്തുവരുന്ന മറ്റൊരു വാർത്ത . അതുകൊണ്ടാണ് അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് .

ഇവിടങ്ങളിൽ ആരെല്ലാം സ്ഥാനാർത്ഥിയാവണമെന്നതിൽ പാർട്ടിയിൽ കടുത്ത ആശയക്കുഴപ്പമുണ്ട്. മത്സരിക്കാനില്ലെന്നും പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് പ്രിയങ്ക പറയുന്നത്. സോണിയാ ഗാന്ധി ആരോഗ്യ കാരണങ്ങളാൽ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു . അതുകൊണ്ടാണ് രാജ്യസഭാ അംഗമായത് .

സോണിയയുടെ സിറ്റിംഗ് സീറ്റായ റായ്‌ബറേലിയിൽ മകൾ പ്രിയങ്ക അരങ്ങേറ്റ മത്സരത്തിനിറങ്ങുമെന്ന് ആനി പറഞ്ഞിരുന്നതാണ് . 2006 മുതൽ സോണിയ ലോക്‌സഭയിൽ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നു. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. 2019-ൽ രാഹുൽ സിറ്റിംഗ് സീറ്റായ അമേഠിയിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയോട് തോറ്റപ്പോഴും ഉത്തർപ്രദേശിലെ പാർട്ടിയുടെ ഏക സീറ്റ് റായ്‌ബറേലിയായിരുന്നു.

1950 മുതൽ കോൺഗ്രസിനെ തുണയ്‌ക്കുന്ന മണ്ഡലം പ്രിയങ്കയുടെ അരങ്ങേറ്റ മത്സരത്തിന് അനുയോജ്യമാണെന്നും പാർട്ടി കരുതിയിരുന്നു. സോണിയയ്‌ക്കായി പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയ പരിചയവും പ്രിയങ്കയ്ക്ക് ഗ്രേസ്‌മാർക്കായി പാർട്ടി കണ്ടു.

കഴിഞ്ഞദിവസമാണ് കോൺഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള നാലാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ യു പി , പി.സി.സി അദ്ധ്യക്ഷൻ അജയ് റായിയാണ് ഇത്തവണയും മത്സരിക്കുന്നത് .

2009ൽ സമാജ് വാദി പാർട്ടിയിലൂടെയാണ് അജയ് റായ് വാരാണസിയിൽ മത്സരിക്കാൻ തുടങ്ങിയത്. 2012ൽ കോൺഗ്രസിൽ ചേർന്നു. നരേന്ദ്രമോദി ജയിച്ച 2014 ലും , 2019 ലും ഇയാൾ മൂന്നാം സ്ഥാനത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *