Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കാനിരുന്ന റേഷന്‍ മസ്റ്ററിങ് മുടങ്ങി. ഇ പോസ് മെഷീൻ സർവർ തകരാറായതിനെ തുടർന്നാണ് തുടര്‍ന്നാണ് മസ്റ്ററിങ് മുടങ്ങിയത്. അതിനാൽ താൽക്കാലികമായി മാസ്റ്ററിങ് നിർത്തിവെച്ചതായും ഇതുസംബന്ധിച്ച് തീരുമാനം ഉച്ചയോടെ അറിയിക്കുമെന്നും വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

സർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാൻ സാധ്യമല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ന് 8 മണി മുതല്‍ മസ്റ്ററിങ് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. സ്ത്രീകളും വൃദ്ധരും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ രാവിലെ എത്തിയത്. നടപടി മുടങ്ങിയതോടെ റേഷന്‍ കടകള്‍ക്കും ക്യാമ്പുകള്‍ക്കും മുന്നില്‍ കാര്‍ഡുടമകള്‍ പ്രതിഷേധിക്കുകയാണ്.

എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായി മാസ്റ്ററിങ്ങിന് എത്തണമെന്നായിരുന്നു നിർദ്ദേശം. ഈ ദിവസങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അപ്‌ഡേഷന്‍ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *