Your Image Description Your Image Description

തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ൽ പോ​ലീ​സ് ജീ​പ്പ് ത​ക​ർ​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് നി​ഥി​ൻ പു​ല്ല​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വ്. 6 മാസത്തേക്കാണ് നാടുകടത്താൻ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു.

ചാലക്കുടിയിൽ ജീപ്പ് കത്തിച്ചത് ഉൾപ്പടെ ചാലക്കുടി, ആളൂർ പൊലീസ് സ്റ്റേഷനുകളിൽ നാല് കേസുകളിൽ പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിൻ പുല്ലൻ.

ജീപ്പ് അടിച്ച് തകർത്ത കേസിൽ 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിലിറങ്ങിയത്. ഡിസംബർ 22 ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് തകർത്തത്.

ഡി​സം​ബ​ർ 22 ന് ​ചാ​ല​ക്കു​ടി ഐ​ടി​ഐ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് നി​ഥി​ൻ പോ​ലീ​സ് ജീ​പ്പ് ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത​ത്. അ​ന്നു​ത​ന്നെ ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് മോ​ചി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *