Your Image Description Your Image Description

ന്യൂഡൽഹി: സി.എ.എക്കെതിരെ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുപ്പതില്‍ അധികം വിദ്യാര്‍ത്ഥികളെ പൊലീസ് കൊണ്ടുപോയി എന്നാണ് ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നത്.  പ്രതിഷേധം തുടങ്ങുന്നതിന് മുമ്പ് തന്നെ പലരെയും കസ്റ്റഡിയിലെടുത്തതായി വിദ്യാർഥികൾ പറഞ്ഞു. വൈകിട്ട് മൂന്ന് മണിയോടെയാണ് വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്.

എസ്ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാർത്ഥികൾ ആണ് പ്രതിഷേധിച്ചത്. പൊലീസ് ക്യാംപസില്‍ കയറി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘ്പരിവാർ അജണ്ട നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ഒരു വിദ്യാർഥിനിയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതെന്ന് വിദ്യാർഥികൾ പറഞ്ഞു.

വരുംദിവസങ്ങളിലും ക്യാംപസില്‍ സിഎഎ വിരുദ്ധ സമരം ശക്തമാക്കാനാണ് തീരുമാനമെന്നാണ് ഈ സംഘടനകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അറിയിക്കുന്നത്. 2018ലും സിഎഎ വിരുദ്ധ സമരത്തില്‍ ഡൽഹി സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സജീവമായിരുന്നു. അന്നും ക്യാംപസിനകത്ത് പൊലീസ് അറസ്റ്റും സംഘര്‍ഷങ്ങളും നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *