Your Image Description Your Image Description

ന്യൂഡൽഹി: ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ളു​​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം ജൂ​ൺ 30 വ​രെ നീ​ട്ട​ണ​മെ​ന്ന എസ്.ബി.ഐയുടെ ഹർജി പരിഗണിക്കവേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. 26 ദിവസം നിങ്ങൾ എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.എസ് ബി ഐയ്ക്ക് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. കോടതി ആവശ്യപ്പെട്ടാൽ രേഖകൾ നൽകേണ്ട ബാദ്ധ്യത ബാങ്കിനുണ്ട്. സാങ്കേതികത്വം പറയുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നും ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ബി.​ആ​ർ. ഗ​വാ​യ്, ജെ.​ബി. പ​ർ​ദീ​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ചാ​ണ് ഹർജി പരിഗണിക്കുന്നത്. സു​പ്രീം​കോ​ട​തി വി​ധി ബോ​ധ​പൂ​ർ​വം അ​വ​ഗ​ണി​ച്ചു​വെ​ന്നു കാ​ണി​ച്ച് എ​സ്.​ബി.​ഐ​ക്കെ​തി​രെ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹർജിയും ബെഞ്ച് പരിഗണിക്കുകയാണ്.

തിരഞ്ഞെടുപ്പ് ബോണ്ട് മുഖേന രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സാവകാശം ആവശ്യപ്പെട്ട് എസ് ബി ഐ സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ഹ‌‌ർജി തള്ളിയ കോടതി വിവരങ്ങൾ നാളെ   കൈമാറണമെന്നും നിർദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ നൽകിയ മുദ്രവച്ച കവർ കോടതി തുറന്നുപരിശോധിച്ചു.

ഓ​രോ പാ​ർ​ട്ടി​യും ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ വ​ഴി സ​മാ​ഹ​രി​ച്ച തു​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​സ്.​ബി.​ഐ മാ​ർ​ച്ച് ആ​റി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​ര​മോ​ന്ന​ത കോ​ട​തി നി​ർ​ദേ​ശം.തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികൾ നൽകിയ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും കോടതി അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രാജ്യം കാത്തിരിക്കുന്ന ഈ വേളയിൽ സുപ്രീംകോടതി നിലപാട് നിർണായകമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *