Your Image Description Your Image Description

ക​ണ്ണൂ​ര്‍: ത​ല​ശേ​രി മാ​ഹി ബൈ​പ്പാ​സ് ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രധാനമന്ത്രി ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി മുഹമ്മദ് റിയാസ് സ്‌പീക്കർ ഷംസീർ എന്നിവർ നേരിട്ട് പങ്കെടുക്കും. രാ​വി​ലെ എ​ട്ട് മു​ത​ൽ ടോ​ൾ ഈ​ടാ​ക്കി​ത്തു​ട​ങ്ങും.

തലശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാൻ കഴിയും. തലശേരിയിലെയും മാഹിയിലെയും ഗതാഗത കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപാസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ട്ര​യ​ൽ റ​ണ്ണി​നാ​യി ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ത​ൽ ബൈ​പ്പാ​സ് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു.

മുഴപ്പിലങ്ങാട് – മാഹി ബൈപാസ് യാഥാർഥ്യമാകുന്നതോടെ 47 വർഷത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. 18.6 കിലോമീറ്റർ നീളവും 45 മീറ്റർ വീതിയുമാണ് ബൈപാസിനുള്ളത്. ഉത്തര മലബാറിലെ ഗതാഗതവികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണ് മാഹി – മുഴപ്പിലങ്ങാട് ബൈപാസ്.1300 കോടി രൂപ ചെലവഴിച്ചാണ് ആറുവരിപ്പാത നിർമിച്ചിട്ടുള്ളത്. 85.5 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്.കോ​ഴി​ക്കോ​ട് അ​ഴി​യൂ​ർ മു​ത​ൽ ക​ണ്ണൂ​ർ മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ​യാ​ണ് ബൈ​പ്പാ​സ്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നും ക​ണ്ണൂ​രി​ലെ സ്ഥാ​നാ​ർ​ഥി സി. ​ര​ഘു​നാ​ഥും ബൈ​പ്പാ​സി​ലൂ​ടെ റോ​ഡ് ഷോ ​ന​ട​ത്തും.

Leave a Reply

Your email address will not be published. Required fields are marked *