Your Image Description Your Image Description

ന്യൂഡൽഹി: ഡൽഹിയിൽ കുഴൽകിണറിൽ വീണയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. നാഷനൽ ഡിസാസ്റ്റർ റെസ്​പോൺസ് ഫോഴ്സിന്റെയും ഡൽഹി ​ഫയർ ​സർവീസസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കിണറ്റിൽ വീണയാളെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഡൽഹി മന്ത്രി അതിഷിയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

കേശോപുർ മാണ്ഡി ഏരിയയിൽ ഡൽഹി ജൽ ബോർഡ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിലെ 40 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് ഇന്നലെ രാത്രിയോടെ ഒരാൾ വീണത്.പുലർച്ചെ ഒരു മണിയോടെ ഒരു കുട്ടി കുഴൽക്കിണറിൽ വീണതായാണ് അധികൃതർക്ക് വിവരം ലഭിച്ചത്. പിന്നീടാണ് കുട്ടിയല്ല ഒരു മുതിർന്ന ആളാണ് വീണതെന്ന് വ്യക്തമായത്. ഇദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കുഴൽക്കിണറിന് സമീപത്ത് മറ്റൊരു കുഴിയുണ്ടാക്കിയാണ് രക്ഷാപ്രവർത്തനം. ജെസിബിക്ക് പുറമെ ആഴത്തിൽ കുഴിയെടുക്കാൻ ഉപയോ​ഗിക്കുന്ന പൊക്ലയിനും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *