Your Image Description Your Image Description

ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേ വീണ്ടും തുറന്നു. സ്‌ഫോടനം നടന്ന് എട്ടാം ദിവസമാണ് കഫേ വീണ്ടും തുറക്കുന്നത്. കനത്ത സുരക്ഷയാണ് ഔട്ട്‌ലെറ്റിൽ ഒരുക്കിയിട്ടുള്ളത്.  വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ മാർച്ച് ഒന്നിനായിരുന്നു സ്‌ഫോടനം. 10 പേർക്കാണ് പരിക്കേറ്റത്.

‘‘ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാവാതിരിക്കാനായുള്ള എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുകയാണ്. ഞങ്ങളുടെ സുരക്ഷാ സംഘത്തിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു. ഞങ്ങളുടെ സെക്യൂരിറ്റി ഗാർഡുകള്‍ക്ക് പരിശീലനം നൽകാൻ വിമുക്തഭടന്മാരുടെ ഒരു പാനൽ ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ട്’’– രാമേശ്വരം കഫേ സഹസ്ഥാപകൻ രാഘവേന്ദ്ര റാവു പറഞ്ഞു. മാർച്ച് ഒന്നിനാണു ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്.

സ്‌ഫോടനത്തെ തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിച്ച് ഇന്ന് രാവിലെയാണ് രാമേശ്വരം കഫേ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. സഹസ്ഥാപകൻ രാഘവേന്ദ്ര റാവുവും മറ്റ് ജീവനക്കാരും ദേശീയ ഗാനം ആലപിച്ച ശേഷം ജോലിയിൽ പ്രവേശിച്ചു.

അതേസമയം, സ്ഫോടനക്കേസിലെ പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്ന 30–40 വയസ്സു തോന്നിക്കുന്ന തൊപ്പി ധരിച്ച ഉയരമുള്ളയാളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. 080–29510900, 8904241100 എന്നീ ഫോൺ നമ്പറുകളിലോ, info.blr.nia@gov.in എന്ന ഇ–മെയിലിലോ വിവരം അറിയിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *