Your Image Description Your Image Description

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ബിഡിജെഎസ് സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്തുവച്ച് ഔദ്യോഗിക പ്രഖ്യാപനം നടക്കും. കോട്ടയം, ഇടുക്കി, ചാലക്കുടി, മാവേലിക്കര, സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.

കോട്ടയത്തെ സീറ്റിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേർത്തലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. മാവേലിക്കരയിൽ ബൈജു കലാശാലയും, ചാലക്കുടിയിൽ എസ്എൻഡിപി വനിതാ വിഭാഗം നേതാവ് ഇ.എസ്.ഷീബയും സ്ഥാനാർഥികളാകും. ഇടുക്കി സീറ്റിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു.

ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർഥി ആയിരിക്കുമെന്നാണ് പുറത്തുവന്ന സൂചനകൾ. ഉടുമ്പൻചോല മുൻ എംഎൽഎയും കേരളാ കോൺഗ്രസ് മുൻ നേതാവുമായ മാത്യു സ്റ്റീഫന്റെ പേരും ഇടുക്കി സീറ്റിൽ പരിഗണനയിലുണ്ട്. ബിജെപി യുമായി ആലോചിച്ചായിരിക്കും ബിഡിജെഎസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അതിനുശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാർത്തി പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *