Your Image Description Your Image Description

സാൻഫ്രാൻസിസ്കോ: യുണൈറ്റ് എയർലൈൻ വിമാനത്തിന്റെ ടയർ ടേക്ക് ഓഫിന് പിന്നാലെ ഊരിത്തെറിച്ചു. സാൻഫ്രാൻസിസ്കോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ജപ്പാനിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 777 വിമാനത്തിലായിരുന്നു സംഭവം. വിമാനം അടിയന്തരമായി ലോസ് എഞ്ചൽസിലിറക്കി. വിമാനം പറന്നുയരുന്നതിന് പിന്നാലെയാണ് ടയര്‍ താഴെ വീണത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം ടയർ തെറിച്ച് വീഴുകയായിരുന്നു. തെറിച്ചു വീണ ടയര്‍ ചെന്ന് പതിച്ചത് വിമാനത്താവളത്തിന്റെ പാര്‍ക്കിങ്ങിലാണ്. ഇതോടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയതായി അധികൃതര്‍ അറിയിച്ചു. 235 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരുക്കുകളില്ല. വിമാനത്തിന്റെ ഇടതുഭാഗത്തെ ലാൻഡിങ് ഗിയറിന് സമീപത്തുള്ള ടയറിനാണ് തകരാർ ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *